Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Auto Stand

Kottayam

പാ​ലാ​യി​ലെ വി​വാ​ദ ഓ​ട്ടോ​ സ്റ്റാ​ൻ​ഡ് വി​ഷ​യം പ​ഠി​ക്കാ​ന്‍ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി

പാ​​ലാ: കൊ​​ട്ടാ​​ര​​മ​​റ്റ​​ത്തെ വി​​വാ​​ദ ഓ​​ട്ടോ​​റി​​ക്ഷാ സ്റ്റാ​​ന്‍​ഡ് വി​​ഷ​​യ​​ത്തി​​ല്‍ പാ​​ലാ ന​​ഗ​​ര​​സ​​ഭ​​യി​​ലെ മു​​ഴു​​വ​​ന്‍ കൗ​​ണ്‍​സി​​ല​​ര്‍​മാ​​രും ഓ​​ട്ടോ​​റി​​ക്ഷാ തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കൊ​​പ്പം. ഇ​​ന്ന​​ലെ ചേ​​ർ​​ന്ന കൗ​​ൺ​​സി​​ലി​​ൽ വി​​ഷ​​യം പ​​ഠി​​ക്കാ​​ന്‍ ന​​ഗ​​ര​​സ​​ഭാ സെ​​ക്ര​​ട്ട​​റി​​യെ ചു​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​യി ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ദി​​യാ ബി​​നു അ​​റി​​യി​​ച്ചു.

പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ബി​​ജു പാ​​ലൂ​​പ്പ​​ട​​വ​​നാ​​ണ് വി​​ഷ​​യം ച​​ര്‍​ച്ച ചെ​​യ്യാ​​ന്‍ അ​​ടി​​യ​​ന്ത​​ര കൗ​​ണ്‍​സി​​ല്‍ ചേ​​ര​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​തി​​പ​​ക്ഷ​​ത്തെ 12 പേ​​ര്‍ ഒ​​പ്പി​​ട്ട ക​​ത്ത് ന​​ല്‍​കി​​യി​​രു​​ന്ന​​ത്. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഇ​​ന്ന​​ലെ കൗ​​ണ്‍​സി​​ല്‍ യോ​​ഗം ചേ​​ര്‍​ന്ന​​ത്. യോ​​ഗം ആ​​രം​​ഭി​​ച്ച​​യു​​ട​​ന്‍ മ​​റ്റ് മൂ​​ന്നു വി​​ഷ​​യ​​ങ്ങ​​ള്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ആ​​ദ്യം വാ​​യി​​ക്കു​​ക​​യും നാ​​ലാ​​മ​​താ​​യി ഓ​​ട്ടോ​​റി​​ക്ഷാ സ്റ്റാ​​ന്‍​ഡ് സം​​ബ​​ന്ധി​​ച്ച് പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യം വാ​​യി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​തി​​നി​​ടെ ഭ​​ര​​ണ​​പ​​ക്ഷ​​ത്തെ 14 കൗ​​ണ്‍​സി​​ല​​ര്‍​മാ​​ര്‍ സ്റ്റാ​​ന്‍​ഡി​​ന​​നു​​കൂ​​ല​​മാ​​യി ഒ​​പ്പി​​ട്ട് ക​​ത്ത് ന​​ല്‍​കി​​യ​​താ​​യി അ​​റി​​യി​​ച്ച ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ തു​​ട​​ര്‍​ന്ന് ഇ​​തു സം​​ബ​​ന്ധി​​ച്ച് പ​​ഠി​​ക്കാ​​ന്‍ സെ​​ക്ര​​ട്ട​​റി​​യെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​യി അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

കൗ​​ണ്‍​സി​​ല്‍ യോ​​ഗ​​ത്തി​​ന് മു​​മ്പ് യു​​ഡി​​എ​​ഫ് പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി യോ​​ഗം യു​​ഡി​​എ​​ഫ് ഓ​​ഫീ​​സി​​ല്‍ ചേ​​ര്‍​ന്നി​​രു​​ന്നു. വി​​ഷ​​യം ച​​ര്‍​ച്ച ചെ​​യ്യാ​​ന്‍ പോ​​ലും സ​​മ്മ​​തി​​ക്കാ​​തെ ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍ ഏ​​കാ​​ധി​​പ​​ത്യ പ്ര​​വ​​ണ​​ത കാ​​ണി​​ക്കു​​ക​​യാ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ബി​​ജു പാ​​ലൂ​​പ്പ​​ട​​വ​​ന്‍ ആ​​രോ​​പി​​ച്ചു.

Latest News

Corehub Up